Connect with us

Malappuram

തിരൂരങ്ങാടി ബ്ലോക്കില്‍ 9.4 കോടിയുടെ പദ്ധതികള്‍ക്ക് അംഗീകാരം

Published

|

Last Updated

മലപ്പുറം: തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തിന്റെ 9.5 കോടിയുടെ വികസന പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം. ജനറല്‍ വിഭാഗത്തില്‍ അഞ്ച് കോടിയുടെയും പശ്ചാത്തല മേഖലയില്‍ ഒരു കോടിയുടെയും പട്ടിക വിഭാഗ വികസനത്തിന് 3.69 കോടയിയുടെയും പദ്ധതികള്‍ക്കാണ് അംഗീകാരം. അറ്റകുറ്റപ്പണിയിനത്തില്‍ 42 ലക്ഷവും വകയിരുത്തിയിട്ടുണ്ട്. 2012-13 പദ്ധതിയിലുള്‍പ്പെട്ട പൂര്‍ത്തീകരിക്കാത്ത പദ്ധതികള്‍ ഈ സാമ്പത്തിക വാര്‍ഷം പൂര്‍ത്തിയാക്കും.
വിവിധ വിഭാഗങ്ങളിലായി 11 കോടിയാണ് മൊത്തം അടങ്കല്‍ തുക. ജെറിയാട്രിക് ഹോം കെയര്‍, തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റ് ക്രമീകരണം, രാജീവ് ഗാന്ധി സേവാ കേന്ദ്ര നിര്‍മാണം, പഠന വൈകല്യ പരിഹാര പരിപാടി, താലൂക്ക് ആശുപത്രിയിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും മാലിന്യ സംസ്‌കരണ പ്ലാന്റ്, നെല്‍കൃഷി, വിവിധ റോഡുകളുടെ വികസനം, ആശ്രയ പദ്ധതി നടത്തിപ്പിനായി പഞ്ചായത്തുകള്‍ക്ക് ധന സഹായം, തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പരിശീലനം, പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് കെയര്‍ തുടങ്ങിയ പദ്ധതികള്‍ക്ക് മുന്തിയ പരിഗണന നല്‍കിയിട്ടുണ്ട്.