Connect with us

Gulf

മൊബൈല്‍ ഉപയോഗിച്ച് ഖിബ് ല നിര്‍ണയം പാടില്ലെന്ന് ഔഖാഫ്

Published

|

Last Updated

ദുബൈ: സ്മാര്‍ട്ട് ഫോണ്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ഖിബ് ല കണ്ടുപിടിക്കുന്ന രീതിക്കെതിരെ ദുബൈ ഇസ്ലാമിക് അഫയേഴ്‌സ് ആന്‍ഡ് ചാരിറ്റബിള്‍ ഡിപ്പാര്‍ട്ട്‌മെന്റ് മുന്നറിയിപ്പുമായി രംഗത്തെത്തി. ഇങ്ങിനെ ഖിബ് ല കണ്ടെത്തുന്നത് പലപ്പോഴും അബദ്ധത്തിലാണെന്ന് വളരെ കാലം കഴിഞ്ഞാണ് പലരും മനസിലാക്കുന്നത്. റൂമുകളിലെ നിരവധി ഘടകങ്ങളുടെ സ്വാധീനം മൂലം മൊബൈല്‍ ഫോണുകളിലെ ദിശനിര്‍ണയത്തില്‍ അബന്ധം സംഭവിച്ചേക്കാം. ഖിബ് ല കണ്ടെത്തുന്നത് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ചുമതലയാണ്. ഇതിനു കുറ്റമറ്റ സംവിധാനം ഒരുക്കിയിട്ടുണ്ട്. ആവശ്യക്കാര്‍ക്ക് അത് ഉപയോഗിക്കാമെന്ന് ചീഫ് മുഫ്തി ഡോ. അഹ്മദ് ഹദ്ദാദ് അറിയിച്ചു.

Latest