മക്കളെയുമായി മാതാവ് ആത്മഹത്യക്ക് ശ്രമിച്ചു; ഒരു കുട്ടി മരിച്ചു

Posted on: July 19, 2013 10:18 am | Last updated: July 19, 2013 at 12:20 pm

malappuram_map11മലപ്പുറം: നിലമ്പൂര്‍ വടപുറത്ത് രണ്ട് മക്കളെയുമായി മാതാവ് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. മൂത്ത മകന്‍ മൂന്ന് വയസ്സുകാരന്‍ ഫയാസ് മരിച്ചു. ഗുരുതരമായി പരുക്കേറ്റ മാതാവിനെയും മൂന്ന് ദിവസം മാത്രം പ്രായമായ കുഞ്ഞിനെയും ആദ്യം നിലമ്പൂര്‍ താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഭര്‍ത്താവുമായുള്ള കുടുംബപ്രശ്‌നമാണ് ആത്മഹത്യാശ്രമത്തിന് കാരണമെന്നാണ് സൂചന.