Connect with us

Gulf

ശൈഖ് സായിദ് ഗ്രാന്‍ഡ് മസ്ജിദില്‍ 1,70,000 പേര്‍ ഇഫ്താറിനെത്തി

Published

|

Last Updated

അബുദാബി:റമസാന്റെ ആദ്യ ആഴ്ചയില്‍ ശൈഖ് സായിദ് ഗ്രാന്‍ഡ് മസ്ജിദില്‍ ഇഫ്താറിനെത്തിയത് 1,70,000 പേര്‍. വിപുലമായ സജ്ജീകരണങ്ങളൊരുക്കി രാജ്യത്തെ ഏറ്റവും ശ്രദ്ധേയമായ ഇഫ്താര്‍ കേന്ദ്രമായി മാറിയിരിക്കുകയാണ് ശൈഖ് സായിദ് ഗ്രാന്‍ഡ് മസ്ജിദ്. എഴുപതിനായിരം വിശ്വാസികള്‍ തറാവീഹ് നിസ്‌കാരത്തിനായും പ്രസ്തുത ദിവസങ്ങളില്‍ മസ്ജിദിലെത്തിയിരുന്നു.

ദിനംപ്രതി 24,000 പേരാണ് ഇവിടെ നോമ്പുതുറക്കെത്തുന്നത്. അബുദാബി സായുധ സേന ഓഫീസേഴ്‌സ് ക്ലബ്ബില്‍ തയാറാക്കുന്ന ഭക്ഷണമാണ് വിതരണം ചെയ്യുന്നത്. വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളുടെ സഹകരണത്തോടെ നോമ്പുതുറക്കും അനുബന്ധകാര്യങ്ങള്‍ക്കും സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ശീതീകരിച്ച ടെന്റുകളിലാണ് നോമ്പുതുറ. പോലീസ്, ഹെല്‍ത്ത്, ട്രാഫിക് തുടങ്ങിയ ഡിപ്പാര്‍ട്ട്‌മെന്റുകള്‍ അടങ്ങുന്ന പ്രത്യേക കമ്മിറ്റിയാണ് ഇഫ്താര്‍ സൗകര്യങ്ങള്‍ ചെയ്യുന്നത്. പ്രശസ്തരായ ഖുര്‍ആന്‍ പാരായണ വിദഗ്ധരുടെ നേതൃത്വത്തിലാണ് തറാവീഹ് നിസ്‌കാരം. റമസാന്‍ 10 വരെ ശൈഖ് ഹാരിസ് അബ്ബാദാണ് തറാവീഹിനു നേതൃത്വം നല്‍കും.

 

 

Latest