സിറിയയില്‍ കാര്‍ ബോംബ് സ്‌ഫോടനം: 3പേര്‍ കൊല്ലപ്പെട്ടു

Posted on: July 18, 2013 10:24 am | Last updated: July 18, 2013 at 10:26 am

siriya

ഡമാസ്‌കസ്: സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസില്‍ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടതായി വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിരവധി പേര്‍ക്ക് പരിക്കേറ്റു. അതേസമയം സ്‌ഫോടനത്തില്‍ ഒരു കുട്ടിയടക്കം 11 പേര്‍ കൊല്ലപ്പെട്ടതായി പ്രതിപക്ഷ കക്ഷികള്‍ ആരോപിച്ചു. രാജ്യത്ത് രണ്ട് വര്‍ഷമായി തുടരുന്ന ആഭ്യന്തര യുദ്ധത്തില്‍ ഇതുവരെ ഒരു ലക്ഷത്തോളം പേര്‍ കൊല്ലപ്പെട്ടതായി യു.എന്‍.  2011 മാര്‍ച്ച് 15നാണ് സിറിയയില്‍ ആഭ്യന്തര യുദ്ധം തുടങ്ങിയത്.