Connect with us

Malappuram

മഞ്ചേരിയിലെ ഗതാഗത പരിഷ്‌കാരം 19 മുതല്‍

Published

|

Last Updated

മലപ്പുറം: മഞ്ചേരി നഗരത്തില്‍ പുതിയ ഗതാഗത പരിഷ്‌കാരം ഈമാസം 19 മുതല്‍ നടപ്പാക്കാന്‍ കലക്ടര്‍ കെ ബിജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ബസ് സര്‍വീസിനും യാത്രക്കാര്‍ക്കും പ്രയാസമുണ്ടാകാത്ത വിധമാണ് പുതിയ പരിഷ്‌കാരം. ഇതനുസരിച്ച് മലപ്പുറം, പെരിന്തല്‍മണ്ണ, പന്തല്ലൂര്‍, ആനക്കയം ഭാഗങ്ങളില്‍ നിന്ന് മഞ്ചേരിയിലേക്ക് വരുന്ന ബസുകള്‍ ഐ ജി ബി ടി യില്‍ കയറി കച്ചേരിപ്പടി വഴി സെന്‍ട്രല്‍ ജംഗ്ഷനിലെത്തി കോഴിക്കോട് റോഡിലൂടെ തുറക്കല്‍ ബൈപാസ് വഴി ഐ ജി ബി ടിയിലെത്തണം.
മലപ്പുറം, പെരിന്തല്‍മണ്ണ ഭാഗത്ത് നിന്നും അരീക്കോട്, നിലമ്പൂര്‍, പാണ്ടിക്കാട്, വണ്ടൂര്‍ ഭാഗത്തേക്ക് പോകേണ്ട ബസുകള്‍ ഐ.ജി.ബി. ടിയില്‍ കയറി കച്ചേരിപ്പടി വഴി സെന്‍ട്രല്‍ ജംഗ്ഷനിലൂടെ പോയി സീതി ഹാജി ബസ് സ്റ്റാന്‍ഡില്‍ പ്രവേശിക്കണം. മലപ്പുറം, പെരിന്തല്‍മണ്ണ ഭാഗത്ത് നിന്ന് കിഴിശേരി ഭാഗത്തേക്ക് പോകേണ്ട ബസുകള്‍ ഐ ജി ബി ടിയില്‍ കയറി കച്ചേരിപ്പടി വഴി പഴയ സ്റ്റാന്‍ഡിലെത്തി കോഴിക്കോട് റോഡിലൂടെ തുറക്കല്‍ വഴി പോകണം.
നിലമ്പൂര്‍, വണ്ടൂര്‍, അരീക്കോട് ഭാഗത്ത് നിന്ന് മലപ്പുറം, പെരിന്തല്‍മണ്ണ ഭാഗത്തേക്കുള്ള ബസ്സുകള്‍ സി.എച്ച്. ബൈപ്പാസ് വഴി ജസീല ജംഗ്ഷനില്‍ കടന്ന് രാജീവ് ഗാന്ധി ബൈപാസ് വഴി ഐ ജി ബി റ്റി യില്‍ കയറി പോകണം. വേട്ടേക്കാട്, മുള്ളമ്പാറ, പുല്ലഞ്ചേരി, കിഴിശ്ശേരി ഭാഗത്തേക്കുള്ള ബസുകള്‍ ഐ ജി ബി ടി യില്‍ കയറി കച്ചേരിപ്പടി വഴി പഴയ സ്റ്റാന്‍ഡിലെത്തി കോഴിക്കോട് റോഡിലൂടെ രുറക്കല്‍ ജംഗ്ഷന്‍ വഴി പോവണം. കോഴിക്കോട് ഭാഗത്തേക്കുള്ള ബസുകള്‍ സീതി ഹാജി സ്റ്റാന്‍ഡില്‍ നിന്നാവും പോവുക.

Latest