സംസ്ഥാന സെക്രട്ടറിയേറ്റില്‍ പന്ന്യന്‍ രവീന്ദ്രന് രൂക്ഷ വിമര്‍ശനം

Posted on: July 17, 2013 8:04 pm | Last updated: July 17, 2013 at 8:05 pm

panyanതിരുവനന്തപുരം: സിപിഐ സെക്രട്ടറിയേറ്റില്‍ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന് രൂക്ഷ വിമര്‍ശനം. കേരളാ കോണ്‍ഗ്രസ് നേതാവ് കെ.എം മാണിയുമായി ബന്ധപ്പെട്ട പരാമര്‍ശനത്തിനാണ് വിമര്‍ശനം. ഇപ്പോഴുള്ള രാഷ്ട്രീയ സാഹചര്യങ്ങള്‍ വിലയിരുത്താതെയാണ് പന്ന്യന്‍ രവീന്ദ്രന്‍ മാണിയുമായി ബന്ധപ്പെട്ട പ്രസ്താവനകള്‍ നടത്തിയതെന്ന് സെക്രട്ടറിയേറ്റില്‍ വിമര്‍ശനമുയര്‍ന്നു.
കെഎം മാണിയോട് തൊട്ട് കൂടായ്മയില്ലെന്നും മുഖ്യമന്ത്രിയാകാന്‍ ഉമ്മന്‍ചാണ്ടിയേക്കാള്‍ യോഗ്യന്‍ കെഎം മാണിയാണെന്നുമുള്ള പന്ന്യന്‍ രവീന്ദ്രന്റെ പ്രസ്താവനയോടെയാണ് ഇടതു പാര്‍ട്ടികള്‍ ചേര്‍ന്ന് ബദല്‍ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ച ശക്തമാണെന്ന അഭ്യൂഹം പടര്‍ന്നത്.