ധോണിയെ ഹെലികോപ്ടര്‍ ഷോട്ട് അടിക്കാന്‍ പഠിപ്പിച്ച സുഹൃത്ത് മരിച്ചു

Posted on: July 17, 2013 5:25 pm | Last updated: July 17, 2013 at 5:30 pm

dhoni1(1)ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ അടുത്ത സുഹൃത്തും രഞ്ജി ട്രോഫിയിലെ സഹതാരവുമായിരുന്ന സന്തോഷ് ലാല്‍(32) അന്തരിച്ചു. ധോണിയെ പ്രശസ്തമാക്കിയ ഹെലികോപ്ടര്‍ ഷോട്ട് പഠിപ്പിച്ച ആത്മാര്‍ത്ഥ സുഹൃത്തായിരുന്നു സന്തോഷ്. ഡല്‍ഹിയിലെ ആശുപത്രിയില്‍ പാന്‍ക്രിയാറ്റിസിന് ഗുരുതര രോഗം ബാധിച്ചു മരിച്ചത്. റെയില്‍വേയില്‍ ജീവനക്കാരനായ ലാലിനെ രോഗം ഗുരുതരമായതിനെ തുടര്‍ന്ന് കഴിഞ്ഞ 15ന് വിദഗ്ധ ചികിത്സയ്ക്കായി വിമാനമാര്‍ഗം ഡല്‍ഹിയിലേക്കു കൊണ്ടുപോവുകയായിരുന്നു.

ധോണിയാണ് ഇതിനുള്ള സഹായം ചെയ്തുകൊടുത്തത്. ജാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്‍ ഒരു ലക്ഷം രൂപയും അസോസിയേഷന്‍ അംഗങ്ങള്‍ എല്ലാവരും ചേര്‍ന്ന് 39,500 രൂപയും ശേഖരിച്ച് ലാലിന്റെ കുടുംബത്തിന് നല്‍കിയിരുന്നു. സന്തോഷ് ലാലുമായി ധോണി അടുത്ത ബന്ധമാണ് പുലര്‍ത്തിയിരുന്നത്. ഹെലികോപ്ടര്‍ ഷോട്ട് തന്നെ പഠിപ്പിച്ചത് സന്തോഷ് ആണെന്നു മുന്‍പ് ധോണി വെളിപ്പെടുത്തിയിരുന്നു.