Kerala
മഴ ശക്തമായി: കേരളം വൈദ്യുതി വിറ്റു തുടങ്ങി

തിരുവനന്തപുരം: കടുത്ത വൈദ്യുതി പ്രതിസന്ധിയില്‍ നിന്നും കേരളം കരകയറി.സംസ്ഥാനത്തെ അണക്കെട്ടുകളിലെല്ലാം ആവശ്യത്തിന് വെള്ളമെത്തി. കുറ്റിയാടി, കക്കയം, പൊരിങ്ങല്‍കുത്ത്, ലോവര്‍ പെരിയാര്‍, എന്നീ അണക്കെട്ടുകള്‍ നിറഞ്ഞു കവിഞ്ഞതിനെത്തുടര്‍ന്ന് എല്ലാ ജനറേറ്ററുകളും പ്രവര്‍ത്തിപ്പിക്കുയാണ്. ഇതോടെ സംസ്ഥാനത്തിന് അധികമായി ലഭിക്കുന്ന വൈദ്യുതി പുറത്തേക്ക് വിറ്റു തുടങ്ങി. അഞ്ച് വര്‍ഷത്തിന് ശേഷം ആദ്യമായാണ് കേരളം വൈദ്യുതി വില്‍ക്കുന്നത്. കഴിഞ്ഞ രണ്ടു ദിവസമായി ഓഫ് പീക്ക് സമയത്ത് കേരളം ഗ്രിഡിലേക്ക് വൈദ്യുതി സംഭാവന ചെയ്യുന്നുണ്ട്.
മഴ കനത്തതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗവും ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ ശരാശരി 47 ദശലക്ഷം യൂണിറ്റ് മാത്രമേ കേരളം പ്രതിദിനം ഉപയോഗിക്കുന്നുള്ളൂ. ഇതോടെ താപവൈദ്യുതി ഉപയോഗം പൂര്‍ണമായി നിര്‍ത്തി.
---- facebook comment plugin here -----