Connect with us

National

ടെലികോം മേഖലയില്‍ 100 ശതമാനം വിദേശനിക്ഷേപമെന്ന് കേന്ദ്രം

Published

|

Last Updated

ന്യൂഡല്‍ഹി: ടെലികോം മേഖലയില്‍ 100 ശതമാനം വിദേശനിക്ഷേപത്തിന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി. ടെലികോം, പ്രതിരോധം തുടങ്ങി 13 മേഖലകളിലെ വിദേശനിക്ഷേപ പരിധി കൂട്ടാനാണ് തീരുമാനം. പ്രതിരോധ മേഖലയിലെ വിദേശനിക്ഷേപ പരിധി നിയന്ത്രണത്തോടെ 49 ശതമാനമാക്കും. 24 ശതമാനമായിരുന്ന വിദേശനിക്ഷേപ പരിധിയാണ് കൂട്ടിയത്. പ്രതിരോധ മന്ത്രി എ.കെ.ആന്റണിയുടെ കടുത്ത എതിര്‍പ്പിനെ മറികടന്നാണ് തീരുമാനം.

എന്നാല്‍ വ്യോമയാന മേഖലയിലെ വിദേശനിക്ഷേപ പരിധിക്കും മാറ്റം വരുത്തിയിട്ടില്ല. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമുണ്ടായത്.

രാജ്യത്തെ സാമ്പത്തിക വളര്‍ച്ചയ്ക്ക് വേണ്ടിയാണ് സര്‍ക്കാര്‍ ഈ തീരുമാനം കൈകൊണ്ടെതെന്ന് വാണിജ്യമന്ത്രി ആനന്ദ് ശര്‍മ യോഗത്തിന് ശേഷം വ്യക്തമാക്കി.