കക്കൂസ് മാലിന്യം: കേരളത്തിന്റെ സത്യവാങ്മൂലം തൃപ്തികരമല്ല: സുപ്രീം കോടതി

Posted on: July 16, 2013 8:23 pm | Last updated: July 16, 2013 at 8:23 pm

supreme courtന്യൂഡല്‍ഹി: കക്കൂസ് മാലിന്യം സംസ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട് കേരളം സമര്‍പ്പിച്ച സത്യവാങ്മൂലം തൃപ്തികരമല്ലെന്ന് സുപ്രീം കോടതി. മാലിന്യ സംസ്‌കരണത്തിന് സംവിധാനമില്ലാത്തത് കേരളത്തിന് നാണക്കേടാണെന്നും കോടതി നിരീക്ഷിച്ചു. ഇത് രണ്ടാം തവണയാണ് കേസില്‍ സംസ്ഥാന സര്‍ക്കാരിനെ സുപ്രീം കോടതി വിമര്‍ശിക്കുന്നത്. കേസ് തീര്‍പ്പാക്കാന്‍ ജസ്റ്റിസ് എച്ച്.എല്‍.ദത്തു അധ്യക്ഷനായ ബെഞ്ച് ഹൈക്കോടതിയോട് നിര്‍ദ്ദേശിക്കുകയും ചെയ്തു.
കക്കൂസ് മാലിന്യസംസ്‌കരണ പദ്ധതിയുടെ തുടര്‍ നടപടികള്‍ ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലായിരിക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു.

2015 മാര്‍ച്ചിന് മുന്‍പ് കക്കൂസ് മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ സ്ഥാപിക്കാമെന്നും, 14 ജില്ലകള്‍ക്കായി 13 പ്ലാന്റുകള്‍ സ്ഥാപിക്കുമെന്നും സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചിരുന്നു.