രൂപയുടെ മൂല്യം നേരിയ തോതില്‍ മേലോട്ട്

Posted on: July 16, 2013 5:16 pm | Last updated: July 16, 2013 at 5:16 pm

rupees countingമുംബൈ: റെക്കോര്‍ഡ് ഇടിവിന് ശേഷം രൂപയുടെ മൂല്യത്തില്‍ നേരിയ പുരോഗതി. ഒരു ഡോളറിന് 59 രൂപ 25 പൈസയാണ് ഇപ്പോള്‍ രൂപയുടെ മൂല്യം. ഇന്ന് 64 പൈസയുടെ വര്‍ധനവാണ് ഉണ്ടായത്. വാണിജ്യ ബാങ്കുകള്‍ക്ക് നല്‍കുന്ന വായ്പയുടെ പലിശ രണ്ട് ശതമാനം റിസര്‍വ് ബാങ്ക് വര്‍ധിപ്പിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് രൂപയുടെ മൂല്യം ഉയര്‍ന്നത് എന്നാണ് വിലയിരുത്തല്‍. വിദേശ വിപണിയില്‍ ഡോളര്‍ കരുത്താര്‍ജിച്ചതായിരുന്നു രൂപയുടെ മൂല്യം ഇടിയാന്‍ കാരണം.