വി എസിന്റെ അടുത്ത് ഗ്രനേഡ്: എ ഡി ജി പിയോട് വിശദീകരണം തേടി

Posted on: July 16, 2013 4:40 pm | Last updated: July 16, 2013 at 4:43 pm

policeതിരുവനന്തപുരം: സോളാര്‍ വിവാദത്തില്‍ പ്രതിഷേധിക്കുന്നതിനിടെ വി എസ് അച്യുതാനന്ദന്‍ ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കളുടെ അടുത്തേക്ക് ഗ്രനേഡ് വീണത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ദക്ഷിണമേഖലാ എ ഡി ജി പിക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. സോളാര്‍ വിഷയത്തില്‍ എല്‍ ഡി എഫിന്റെ ഹര്‍ത്താല്‍ ദിവസം തിരുവനന്തപുരത്ത് നടന്ന പ്രതിഷേധത്തിനിടയിലേക്കാണ് ഗ്രനേഡ് വന്ന് വീണത്. ഇതിനെത്തുടര്‍ന്ന് ശ്വാസ തടസ്സം നേരിട്ട വി എസ് അച്യുതാനന്ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. നേതാക്കള്‍ക്കെതിരെ ഗ്രനേഡ് എറിഞ്ഞത് വീഴ്ചയാണെന്ന് കെ മുരളീധരന്‍ എം എല്‍ എ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.