സ്വയംഭരണാവകാശം: സി ബി ഐ സത്യവാങ്മൂലം സമര്‍പ്പിച്ചു

Posted on: July 16, 2013 4:07 pm | Last updated: July 16, 2013 at 4:17 pm

cbiന്യൂഡല്‍ഹി: സി ബി ഐയുടെ സ്വയംഭരണാവകാശവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ സി ബി ഐ സത്യവാങ്മൂലം നല്‍കി. സി ബി ഐ ഡയറക്ടര്‍ പദവി കേന്ദ്ര സെക്രട്ടറിയുടെ പദവിക്ക് തുല്യമാക്കണമെന്നും ഡയറക്ടറുടെ കാലാവധി മൂന്നു വര്‍ഷമാക്കി നിശ്ചയിക്കണമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. നിലവില്‍ സി ബി ഐ ഡയറക്ടറുടെ ഓഫീസ് കാലാവധി രണ്ടു വര്‍ഷമാണ്. ഡയറക്ടര്‍ കാര്യങ്ങള്‍ നേരിട്ട് ആഭ്യന്തരമന്ത്രാലയത്തെ അറിയിക്കുന്ന സ്ഥിതി വരണം. ഡയരക്ടര്‍ക്ക് കൂടുതല്‍ സാമ്പത്തിക അധികാരം നല്‍കണമെന്നും സത്വാങ്മൂലത്തില്‍ പറയുന്നു.

എന്നാല്‍ സി ബി ഐ ഉദ്യോഗസ്ഥന്‍മാര്‍ക്കെതിരെയുള്ള പരാതി പരിശോധിക്കാന്‍ ഒരു കമ്മീഷനെ നിയമിക്കണമെന്ന ആവശ്യം സി ബി ഐ തള്ളി. ഇത് സി ബി ഐക്ക് ഉള്ളിലെ അച്ചടക്കത്തെ ബാധിക്കുമെന്നാണ് ഏജന്‍സി പറയുന്നത്.