നിശാക്ലബുകളില്‍ നൃത്തം നിരോധിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി

Posted on: July 16, 2013 3:17 pm | Last updated: July 16, 2013 at 3:17 pm

night clubന്യൂഡല്‍ഹി: മുംബൈയിലെ നിശാക്ലബുകളിലെ നൃത്തം നിരോധിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി. ഡാന്‍സ് ബാറുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ സുപ്രീംകോടതിയുടെ അനുമതി നല്‍കി. ഡാന്‍സ് ബാറുടമകള്‍ ഇതിനായി പ്രത്യേക ലൈസന്‍സ് നേടണമെന്നും കോടതി നിര്‍ദേശിച്ചു.

2005ലാണ് മുംബൈയിലെ ബാറുകളില്‍ നൃത്തം നിരോധിച്ച് ഉത്തരവിറക്കിയത്. ഇതിനെതിരെ ബാര്‍ ഉടമകളും ബാര്‍ നര്‍ത്തകരുടെ യൂനിയനും പരാതി നല്‍കി. ഇതേതുടര്‍ന്ന്, ഡാന്‍സ് ബാറുകളുടെ നിരോധം ജോലി ചെയ്യാനുള്ള അവകാശത്തെ ഹനിക്കലാണെന്ന് 2006 ഏപ്രിലില്‍ ബോംബെ ഹൈകോടതി നിരീക്ഷിച്ചിരുന്നു.