20 പേര്‍ ചേര്‍ന്ന് നാല് ആദിവാസി ബാലികമാരെ പീഡിപ്പിച്ചു

Posted on: July 16, 2013 11:59 am | Last updated: July 16, 2013 at 11:59 am

rapeറാഞ്ചി: ഉത്തര്‍പ്രദേശിലെ പാക്കൂറില്‍ ഹോസ്റ്റലില്‍ അതിക്രമിച്ചു കയറിയ ഇരുപതോളം പേര്‍ പ്രായപൂര്‍ത്തിയാകാത്ത നാല് ബാലികമാരെ പീഡിപ്പിച്ചു. തിങ്കളാഴ്ച്ച രാത്രി 11 മണിയോടെയാണ് സംഭവം.

അദ്ധ്യാപികമാരെ പൂട്ടിയിട്ട ശേഷമാണ് അക്രമികള്‍ താമസ സ്ഥലത്തേക്ക് പ്രവേശിച്ചത്. വിദ്യാര്‍ത്ഥിനികളെ അടുത്തുള്ള കാട്ടിലേക്ക് കൊണ്ടുപോയാണ് പീഡിപ്പിച്ചത്. ഇവര്‍ ബലാല്‍സംഗത്തിന് ഇരയായിട്ടുണ്ടെന്ന് മെഡിക്കല്‍ പരിശോധനയില്‍ തെളിഞ്ഞു.

ആദിമ വിഭാഗമായ പഹാഡിയ ഗോത്രത്തില്‍ പെട്ടവരാണ് പീഡനത്തിനിരയായത്.