ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നു പരാതി

Posted on: July 16, 2013 1:16 am | Last updated: July 16, 2013 at 1:16 am

തൊടുപുഴ: ജീവനക്കാരിയെ കടക്കുള്ളില്‍ നിന്ന് ഉടമ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. കുമളി ടൗണില്‍ തേക്കടിക്കവലയിലെ കൊല്ലംപറമ്പില്‍ ഷൂമാര്‍ട്ടിന്റെ ഉടമ റോയി ആന്റണിക്കെതിരെയാണ് പരാതി. ചെരിപ്പ് കടയിലെ 18 കാരിയായ ജീവനക്കാരിയെ ഇന്നലെ ഉച്ചയോടെയാണ് പീഡിപ്പിക്കാന്‍ ശ്രമമുണ്ടായത്. ആളില്ലാത്ത സമയത്ത് ഇയാള്‍ ബലമായി കയറിപ്പിടിക്കുകയും അശ്ലീല വാക്കുകള്‍ സംസാരിക്കുകയും ചെയ്തതായി പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു.
കടയില്‍ നിന്ന് ഇറങ്ങിയോടിയ പെണ്‍കുട്ടി വീട്ടിലെത്തി കാര്യം അറിയിക്കുകയായിരുന്നു. പെണ്‍കുട്ടി കുമളി പോലീസില്‍ പരാതിയും നല്‍കി.
ചിലരുടെ സമ്മര്‍ദത്തെ തുടര്‍ന്ന് പെണ്‍കുട്ടിയും ബന്ധുക്കളും വൈകീട്ടോടെ സ്റ്റേഷനിലെത്തി പരാതിയില്ലെന്നും നല്‍കിയ പരാതി തിരികെ വേണമെന്നും ആവശ്യപ്പെട്ടെങ്കിലും പോലീസ് തയ്യാറായിട്ടില്ല. കടയുട മക്കെതിരേ കേസെടുത്തതായി എസ് ഐ പറഞ്ഞു.