Connect with us

National

മഅ്ദനിയുടെ ജാമ്യാപേക്ഷ ജൂലൈ 22ലേക്ക് മാറ്റി

Published

|

Last Updated

ബംഗളൂരു: ബംഗളൂരു സ്‌ഫോടനക്കേസില്‍ തടവില്‍ കഴിയുന്ന പി ഡി പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയുടെ ജാമ്യാപേക്ഷ ഈ മാസം 22ലേക്ക് മാറ്റി. ചികിത്സാ ആവശ്യാര്‍ഥം ജാമ്യം നല്‍കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജിയില്‍ സര്‍ക്കാര്‍ നിലപാട് അറിയിക്കാന്‍ ഒരാഴ്ച സമയം അനുവദിച്ചു. ഹരജി പരിഗണിച്ച ജസ്റ്റിസ് എച്ച് എന്‍ നാഗമോഹന്‍ ദാസ്, പബ്ലിക് പ്രോസിക്യൂട്ടര്‍ എസ് ദൊരെരാജുവിനോട് നിലപാട് ആരാഞ്ഞു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഭാഗം വിശദീകരിക്കാന്‍ സമയം വേണമെന്ന ദൊരെരാജുവിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. ഹരജി 22ന് വീണ്ടും പരിഗണിക്കും. മഅ്ദനിക്കുവേണ്ടി അഡ്വ. പി ഉസ്മാന്‍ ഹാജരായി.
ബംഗളൂരു സ്‌ഫോടന പരമ്പരക്കേസില്‍ ജയിലില്‍ കഴിയുന്ന അബ്ദുന്നാസിര്‍ മഅ്ദനി തനിക്കെതിരായ ഒമ്പത് കേസുകളിലും ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ഹരജി സമര്‍പ്പിച്ചത്. വിവിധ രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്ന തനിക്ക് സുപ്രീം കോടതി വരെ നിര്‍ദേശിച്ചിട്ടും മതിയായ ചികിത്സ ലഭിക്കുന്നില്ലെന്നും ഹരജിയില്‍ ബോധിപ്പിച്ചു. തുടര്‍ചികിത്സ വേണമെന്ന മെഡിക്കല്‍ റിപ്പോര്‍ട്ടും ഹരജിക്കൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്.

---- facebook comment plugin here -----

Latest