നോമ്പുതുറ സമയത്ത് വാഹനാപകടങ്ങളൊഴിവാക്കാന്‍ ട്രാഫിക് പോലീസിന്റെ വക ഇഫ്താര്‍

Posted on: July 15, 2013 4:45 pm | Last updated: July 15, 2013 at 4:45 pm

ദോഹ: നോമ്പുതുറക്കാന്‍ താമസസ്ഥലത്തേക്ക് തിരിക്കിട്ട് പോവുമ്പോഴുണ്ടാവുന്ന വാഹനാപകടങ്ങളൊഴിവാക്കാന്‍ ട്രാഫിക് പോലീസ് ഇഫ്താര്‍ ഒരുക്കുന്നു. എല്ലാ പ്രധാന സ്ഥലങ്ങളിലും പോലീസ് വാഹനങ്ങളിലാണ് ആളുകള്‍ക്ക് ഇഫ്താര്‍ കിറ്റുകള്‍ നല്കുന്നത്. ‘കുട്ടികള്‍ നിങ്ങളെ കാത്തിരിക്കുന്നു; അവര്‍ക്കടുത്തേക്ക് സുരക്ഷിതരായി പോവൂ’ എന്നാണ് ഇഫാതിറിന്റെ ഭാഗമായി പോലീസ് നല്‍കുന്ന സന്ദേശം. 2500ല്‍ അധികം കിറ്റുകളാണ് ഓരോ ദിവസവും ട്രാഫിക് പോലീസ് വിതരണം ചെയ്യുന്നത്.