കേരളാ സര്‍വകലാശാല അസിസ്റ്റന്റ് നിയമനം: അന്വേഷണം അട്ടിമറിക്കുന്നു

Posted on: July 15, 2013 10:17 am | Last updated: July 15, 2013 at 11:20 am

kerala usityതിരുവനന്തപുരം: കേരളാ സര്‍വകലാശാല അസിസ്റ്റന്റ് നിയമനം സംബന്ധിച്ചുള്ള അന്വേഷണം അട്ടിമറിക്കാന്‍ ശ്രമമെന്ന് പരാതി. ക്രൈംബ്രാഞ്ച് അന്വേഷണം നടന്നുകൊണ്ടിരിക്കെ അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയാണ് അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥന്റെ സ്ഥലം മാറ്റം റദ്ദാക്കാന്‍ എ ഡി ജി പി വിന്‍സെന്റ് എം പോള്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇക്കാര്യത്തില്‍ നടപടി ഉണ്ടായില്ല. ഉദ്യോഗസ്ഥനെ കൊട്ടാരക്കരയിലേക്കാണ് സ്ഥലം മാറ്റിയിരുന്നത്.

യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റിലെ സി പി എം അംഗങ്ങള്‍ക്കെതിരെ അന്വേഷണം നടക്കാനിരിക്കെയാണ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയത്. സി പി എം നേതാക്കളെ അനാവശ്യമായി കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നു എന്നാരോപിച്ച് പിണറായി വിജയന്റെ നേതൃത്വത്തില്‍ കേരളാ സര്‍വകലാശാല ഉപരോധിച്ചതിന്റെ ഒരാഴ്ചക്ക് ശേഷമാണ് ഉദ്യോഗസ്ഥന്റെ സ്ഥലം മാറ്റം.