കരസേനാ മേധാവി ഇന്ന് കശ്മീരിലെ സുരക്ഷ വിലയിരുത്താനെത്തും

Posted on: July 15, 2013 9:59 am | Last updated: July 15, 2013 at 9:59 am

bikram singhന്യൂഡല്‍ഹി: അടുത്തിടെയുണ്ടായ ഭീകരപ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തില്‍ ജമ്മു കശ്മീരിലെ സുരക്ഷാക്രമങ്ങള്‍ വിശകലനം ചെയ്യാന്‍ കരസേനാ മേധാവി ജനറല്‍ ബിക്രം സിംഗ് ഇന്ന് ശ്രീനഗറില്‍ എത്തും. മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല, ഗവര്‍ണര്‍ എന്‍ എന്‍ വോറ, സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരുമായി ബിക്രം സിംഗ് ചര്‍ച്ച നടത്തും. കശ്മീര്‍ താഴ് വരയിലെ ഭീകരവാദികളെപ്പറ്റിയും കശ്മീരിലെ സുരക്ഷാ അവസ്ഥയെപ്പറ്റിയും ലഫ്റ്റനന്റ് ജനറല്‍ ഗുര്‍മീത് സിംഗായിരിക്കും കരസേനാ മേധാവിയെ ധരിപ്പിക്കുക.
ജൂണ്‍ 24ന് സൈനിക വ്യൂഹത്തിന് നേരെയുള്ള തീവ്രവാദി ആക്രമണം അടക്കമുള്ളതിന്റെ പശ്ചാത്തലത്തിലാണ് കരസേനാ മേധാവിയുടെ സന്ദര്‍ശനം. അന്ന് എട്ട് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.