സോളാര്‍ തട്ടിപ്പ്: അന്വേഷണത്തില്‍ വീഴ്ച്ചയെന്ന് കെ മുരളീധരന്‍

Posted on: July 14, 2013 11:40 am | Last updated: July 15, 2013 at 7:39 am

muraleedaran

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസിന്റെ അന്വേഷണത്തില്‍ വീഴ്ച്ച പറ്റിയെന്ന് കെ മുരളീധരന്‍ എം എല്‍ എ. ജിക്കുവിനേയും സലീം രാജിനേയും അറസ്റ്റ് ചെയ്യാത്തതില്‍ വീഴ്ച്ചയുണ്ട്. പോലീസ് ചിലരെ സംരക്ഷിക്കാന്‍ ശ്രമിക്കുകയാണ്. വി എസ്സിനെതിരെ ഗ്രെനേഡെറിഞ്ഞതില്‍ ദുരൂഹതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മുരളീധരന്റെ പ്രസ്താവനക്കെതിരെ എ ഗ്രൂപ്പ് രംഗത്തെത്തിയിട്ടുണ്ട്. ഇതിനെതിരെ ഹൈക്കമാന്റിന് പരാതി നല്‍കുമെന്ന് എ ഗ്രൂപ്പ് വൃത്തങ്ങള്‍ പറഞ്ഞു.