കൂടംകുളം ആണവനിലയം ഇന്ന് അര്‍ധരാത്രി പ്രവര്‍ത്തനം തുടങ്ങും

Posted on: July 13, 2013 8:40 pm | Last updated: July 14, 2013 at 8:20 am

koodamkulamന്യൂഡല്‍ഹി: ശക്തമായ പ്രതിഷേധങ്ങള്‍ മറികടന്ന് കൂടംകുളം ആണവനിലയം ഇന്ന് അര്‍ധരാത്രി പ്രവര്‍ത്തനം തുടങ്ങും. അണുവിഘടന പ്രക്രിയയാണ് ഇന്ന് തുടങ്ങുക. ഇത് വിജയകരമായാല്‍ ഒന്നര മാസത്തിനുള്ളില്‍ വൈദ്യുതി ഉത്പാദനം ആരംഭിക്കുമെന്ന് അണുശക്തി കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ കെ സിന്‍ഹ അറിയിച്ചു.

ആയിരം മെഗാവാട്ട് ശേഷിയുള്ള രണ്ട് റഷ്യന്‍ നിര്‍മിത റിയാക്ടറുകളാണ് കൂടംകുളത്തുള്ളത്. കഴിഞ്ഞ മെയ് ആറിന് നിലയത്തിന് ഉപാധികളോടെ സുപ്രിംകോടതി പ്രവര്‍ത്തനാനുമതി നല്‍കിയിരുന്നു. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന കര്‍ശന വ്യവസ്ഥകളോടെയായിരുന്നു അനുമതി. ഇതിനായി 15 ഇന മാര്‍ഗരേഖയും കോടതി മുന്നോട്ടുവെച്ചിരുന്നു.