ഉമ്മന്‍ ചാണ്ടി – സോണിയാ കൂടിക്കാഴ്ച അവസാനിച്ചു

Posted on: July 13, 2013 4:30 pm | Last updated: July 13, 2013 at 4:31 pm

chandyന്യൂഡല്‍ഹി: ഉമ്മന്‍ ചാണ്ടിയും സോണിയാ ഗാന്ധിയും തമ്മിലുള്ള കൂടിക്കാഴ്ച അവസാനിച്ചു. പാര്‍ട്ടിയേയും മുന്നണിയേയും ശക്തിപ്പെടുത്താന്‍ സോണിയ മുഖ്യമന്ത്രിയോട് നിര്‍ദേശിച്ചു. കേരളത്തിലെ സമകാലിക രാഷ്ട്രീയ വിഷയങ്ങള്‍ സോണിയാ ഗാന്ധിയുമായി ചര്‍ച്ച ചെയ്തതായി മുഖ്യമന്ത്രി കൂടിക്കാഴ്ചക്ക് ശേഷം വാര്‍ത്താ ലേഖകരോട് പറഞ്ഞു.

നിലവില്‍ സര്‍ക്കാറിനും പാര്‍ട്ടിക്കും ഉണ്ടായ എല്ലാ പ്രശ്‌നങ്ങള്‍ സംബന്ധിച്ചും ചര്‍ച്ച ചെയ്തിട്ടുണ്ട്. എന്നാല്‍ മന്ത്രിസഭാ പുനസംഘടന സംബന്ധിച്ച് ചര്‍ച്ച ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു. ഇതുസംബന്ധിച്ച് കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കുമായാണ് ചര്‍ച്ച ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

പ്രതിരോധ മന്ത്രി എ കെ ആന്റണി മുന്‍ കൈയെടുത്താണ് ചര്‍ച്ചക്ക് വഴിയൊരുങ്ങിയത്. കേരളത്തിലെ വിഷയം സംബന്ധിച്ച് ആന്റണിയോട് സോണിയ ഗാന്ധി ചര്‍ച്ച നടത്തിയിരുന്നു.
എത്രയും പെട്ടെന്ന് വിഷയങ്ങളില്‍ തീര്‍പ്പുണ്ടാവുക എന്നതാണ് ഹൈക്കമാന്റിന്റെ ലക്ഷ്യം.