ഭക്ഷ്യസുരക്ഷാ നിയമം: കോണ്‍ഗ്രസ് നേതാക്കളുടെ യോഗം ഇന്ന്

Posted on: July 13, 2013 9:38 am | Last updated: July 13, 2013 at 9:38 am

Congressന്യൂഡല്‍ഹി: ഭക്ഷ്യസുരക്ഷാനിയമം നടപ്പാക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് ഡല്‍ഹിയില്‍ യോഗം ചെരും. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയാണ് യോഗം വിളിച്ചുചേര്‍ത്തത്. പി സി സി പ്രസിഡന്റുമാരും നിയമസഭാ കക്ഷി നേതാക്കളും യോഗത്തില്‍ പങ്കെടുക്കും.

മന്‍മോഹന്‍സിംഗ്, രാഹുല്‍ ഗാന്ധി, ഭക്ഷ്യസഹമന്ത്രി കെ വി തോമസ് എന്നിവരുള്‍പ്പടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുക്കും. ആരോഗ്യ കാരണങ്ങളാല്‍ കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല യോഗത്തില്‍ നിന്നും വിട്ടുനില്‍ക്കും.