Connect with us

Kozhikode

ജില്ലാതല വിജിലന്‍സ് കമ്മിറ്റി രൂപവത്കരിക്കുന്നു

Published

|

Last Updated

കോഴിക്കോട്: അഴിമതി സംബന്ധിച്ച പൊതുജനങ്ങളുടെ പരാതികളില്‍ നടപടി സ്വീകരിക്കാനായി ജില്ലാതല വിജിലന്‍സ് കമ്മിറ്റി രൂപവത്കരിക്കുന്നു. രൂപവത്കരണ യോഗം ഈ മാസം 30 ന് മൂന്ന് മണിക്ക് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് ജില്ലാ കലക്ടര്‍ സി എ ലത അറിയിച്ചു.
സര്‍ക്കാര്‍ ഓഫീസുകളുടെ സേവനം കാര്യക്ഷമമായും അഴിമതി രഹിതമായും പൊതുജനങ്ങള്‍ക്ക് ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനാണ് കമ്മിറ്റി രൂപവ്തകരിക്കുന്നത്.
ജില്ലാ കലക്ടര്‍ ചെയര്‍മാനും വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ യൂനിറ്റ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് കണ്‍വീനറുമായ കമ്മിറ്റിയില്‍ ജില്ലാതല ഉദ്യോഗസ്ഥരും സര്‍ക്കാറിതര സംഘടനാ പ്രതിനിധികളും അംഗങ്ങളായിരിക്കും.
കമ്മിറ്റി പരിഗണിക്കേണ്ട പൊതുജനങ്ങളുടെ പരാതികള്‍ ഈ മാസം 29 ന് മുമ്പ് തപാല്‍വഴിയും 30 ന് മൂന്ന് മണിക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുന്ന യോഗത്തിലും സ്വീകരിക്കും.
പരാതി ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട്, വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ, കോഴിക്കോട് യൂനിറ്റ് എന്ന വിലാസത്തില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ 0495 2743207, 9447582438 ഫോണില്‍ ലഭിക്കും.

Latest