Connect with us

Malappuram

പന്നിക്കോട്ടുമുണ്ട പാലത്തിന്റെ കൈവരികള്‍ തകര്‍ത്ത് മോഷണം

Published

|

Last Updated

കാളികാവ്: ചോക്കാട് പുഴക്ക് കുറുകെ പന്നിക്കോട്ടുമുണ്ടയില്‍ നിര്‍മ്മിച്ച നടപ്പാലത്തിന്റെ കൈവരികള്‍ തകര്‍ന്ന നിലയില്‍. കൈവരികളില്‍ സ്ഥാപിച്ചിരുന്ന ഇരുമ്പ് പൈപ്പ് വലിച്ചൂരി എടുത്ത് മോഷണം പോകുന്നതായി നാട്ടുകാര്‍ പറയുന്നു. പെപ്പുകള്‍ ഊരി എടുത്ത് കോണ്ട് പോകുന്നതിന് പുറമെ കൈവരികള്‍ തകര്‍ക്കുകയും ചെയ്തിട്ടുണ്ട്. കൈവരികള്‍ ഇല്ലാത്തതിനാല്‍ പാലത്തിലൂടെയുള്ള യാത്ര അപകടകരമാണ്.
പാലത്തിലേക്ക് പ്രവേശിക്കുന്ന രണ്ട് ഭാഗത്തും പൈപ്പുകള്‍ ഊരി എടുത്ത നിലയിലാണ്. രാത്രിയിലാണ് പൈപ്പുകള്‍ മോഷ്ടിക്കുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. പാലത്തിലെ ചില ഭാഗത്ത് കൈവരികള്‍ തകര്‍ത്ത് പെട്ടന്ന് വലിച്ചൂരാവുന്ന നിലയിലാക്കി വെച്ചിരിക്കുകയാണ്. മദ്യപ സംഘമാണ് ഇതിന് പിന്നിലെന്ന് നാട്ടുകാര്‍ പറയുന്നു. പാലത്തിന്റെ ചുവട്ടില്‍ ഒഴിഞ്ഞ മദ്യകുപ്പികള്‍ ധാരാളം കൂട്ടിയിട്ടിട്ടുണ്ട്. ഗുഡ്‌സ് ഓട്ടോകളുടെ പിന്നിലെ പമ്പറായും, ഇരുഭാഗത്തും സംരക്ഷണമായും ഉപയോഗിക്കുന്നുണ്ടെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.
പുറത്ത് പറയാന്‍ ഭയമായതിനാലാണ് പരാതിപ്പെടാത്തത്. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം നിര്‍മ്മിച്ച പാലത്തിന്റെ കൈവരികളാണ് തകര്‍ന്നത്. നടപ്പാലമാണെങ്കിലും ഓട്ടോറിക്ഷകള്‍ കടന്ന് പോകുന്ന പാലത്തിന്റെ കൈവരികള്‍ തകര്‍ന്നതിനാല്‍ നാട്ടുകാര്‍ക്ക് ഏറെ ദുരിതമായിരിക്കുകയാണ്. സ്‌കൂള്‍കുട്ടികളെ രക്ഷിതാക്കള്‍ കൈപിടിച്ച് പാലം കടത്തി വിടേണ്ട ഗതിയാണ് ഇപ്പോഴുള്ളത്.