എസ് എസ് എഫ് ജില്ലാ കൗണ്‍സിലുകള്‍ക്ക് നാളെ തുടക്കം

Posted on: July 13, 2013 12:18 am | Last updated: July 13, 2013 at 12:18 am

കോഴിക്കോട്: എസ് എസ് എഫ് ജില്ലാ കൗണ്‍സിലുകള്‍ക്ക് നാളെ തുടക്കമാകും. ഘടക ശാക്തികരണത്തിന്റെ ഭാഗമായി എസ് എസ് എഫ് യൂനിറ്റ് കമ്മിറ്റി മുതല്‍ നടന്നുവരുന്ന അര്‍ധവാര്‍ഷിക കൗണ്‍സിലുകള്‍ ഡിവിഷന്‍ ഘടകങ്ങളില്‍ പൂര്‍ത്തിയായി. യൂനിറ്റ് സെക്ടര്‍ ഗ്രേഡിംഗ് അടിസ്ഥാനപ്പെടുത്തിയുള്ള ചര്‍ച്ചകളും യു. സി – യൂനിറ്റ് രക്ഷാധികാരി, മാതൃകാ ജീവിതം എന്നീ വിഷയങ്ങളിലുള്ള ക്ലാസും നടന്നു. കഴിഞ്ഞ ആറ് മാസക്കാലയളവിലെ പ്രവര്‍ത്തന പദ്ധതികള്‍ ചര്‍ച്ച ചെയ്യുന്ന ജില്ലാ അര്‍ധ വാര്‍ഷിക കൗണ്‍സിലുകള്‍ക്ക് നാളെ കൊണ്ടോട്ടി ബുഖാരിയില്‍ നടക്കുന്ന മലപ്പുറം ജില്ലാ കൗണ്‍സിലോടെ തുടക്കമാവും. എസ് എസ് എഫ് സംസ്ഥാന നേതാക്കളായ വി പി എം ഇസ്ഹാഖ്, അബ്ദുറശീദ് നരിക്കോട് നേതൃത്വം നല്‍കും.

ജില്ലാ നിരീക്ഷകന്‍മാര്‍ക്ക് പുറമെ സംസ്ഥാന നേതാക്കളായ വി അബ്ദുല്‍ ജലീല്‍ സഖാഫി എറണാകുളത്തും കെ അബ്ദുല്‍ കലാം കണ്ണൂരിലും വി പി എം ഇസ്ഹാഖ് വയനാട്ടിലും എന്‍ വി അബ്ദുര്‍സാഖ് സഖാഫി പാലക്കാട,് കോഴിക്കോട് ജില്ലകളിലും പി മുഹമ്മദ് ഫാറൂഖ് നഈമി കോട്ടയത്തും അബ്ദുര്‍റശീദ് സഖാഫി കാസര്‍കോട്ടും ഉമര്‍ ഓങ്ങല്ലൂര്‍ കൊല്ലത്തും എം അബ്ദുല്‍ മജീദ് തിരുവനന്തപുരത്തും കെ ഐ ബഷീര്‍ പത്തനംതിട്ടയിലും എ എ റഹീം ആലപ്പുഴയിലും ഹാഷിര്‍ സഖാഫി ഇടുക്കിയിലും പി വി അഹ്മദ് കബീര്‍ നീലഗിരിയിലും ജില്ലാ കൗണ്‍സിലുകള്‍ക്ക് നേതൃത്വം നല്‍കും.