റമസാന്‍ പ്രഭാഷണം: സ്വാഗതസംഘമായി

Posted on: July 12, 2013 11:39 pm | Last updated: July 12, 2013 at 11:39 pm

മുള്ളേരിയ: ഖുര്‍ആന്‍ വിളിക്കുന്നു എന്ന പ്രമേയത്തില്‍ എസ് വൈ എസ് മുള്ളേരിയ സോണ്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഈമാസം 22 മുതല്‍ 24 വരെ മുള്ളേരിയ മദ്ക്കം സെന്ററില്‍ നടക്കുന്ന റമസാന്‍ പ്രഭാഷണത്തിന് സ്വാഗതസംഘമായി. ഹംസ മിസ്ബാഹി ഓട്ടപ്പടവാണ് പ്രഭാഷകന്‍. രാവിലെ ഒമ്പതുമുതല്‍ 12 മണിവരെയാണ് പ്രഭാഷണം. എല്ലാ ദിവസവും സമൂഹ പ്രാര്‍ഥനയും ആത്മീയ സംഗമവും നടക്കും.
സ്വാഗതസംഘം ഭാരവാഹികള്‍: സയ്യിദ് മുഹമ്മദ് സഖാഫി മുത്തു തങ്ങള്‍ മഞ്ഞംപാറ (ചെയര്‍.), ജമാലുദ്ദീന്‍ സഖാഫി ആദൂര്‍, ഉമര്‍ ഹാജി മുള്ളേരിയ, ബശീര്‍ കാര്‍വാര്‍ (വൈസ് ചെയര്‍.), ഇല്യാസ് കൊറ്റുമ്പ (ജന.കണ്‍.), സിദ്ദീഖ് പൂത്തപ്പലം, യൂസുഫ് മൗലവി കുതിങ്കില, അശ്‌റഫ് മൗലവി തുപ്പക്കല്ല് (ജോ.കണ്‍.), അബ്ദുറസാഖ് സഖാഫി പള്ളങ്കോട് (ട്രഷറര്‍).