ഹിന്ദി ചലച്ചിത്ര നടന്‍ പ്രാണ്‍ അന്തരിച്ചു

Posted on: July 12, 2013 11:03 pm | Last updated: July 12, 2013 at 11:03 pm

pranമുംബൈ: പ്രശസ്ത ഹിന്ദി ചലച്ചിത്ര നടന്‍ പ്രാണ്‍ അന്തരിച്ചു. 93 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.

1940കളില്‍ ചലച്ചിത്ര ലോകത്തെത്തിയ പ്രാണ്‍ 90കളുടെ അവസാനം വരെ സിനിമയില്‍ സജീവമായിരുന്നു. അമിതാഭ് ബച്ചന്റെ പ്രതിനായക വേഷങ്ങളില്‍ സജീവമായതോടെയാണ് പ്രാണ്‍ ശ്രദ്ധേയനാകുന്നത്.
350ല്‍ അധികം ചിത്രങ്ങളില്‍ അഭിനയിച്ച പ്രാണിനെ ഈ വര്‍ഷം ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം നല്‍കി ആദരിച്ചു. 2001ല്‍ പ്രാണിന് പത്മഭൂഷണും ലഭിച്ചിട്ടുണ്ട്.