പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത്: ബഹുനില കെട്ടിടം പണിയാനുള്ള തീരുമാനം നടപ്പിലായില്ല

Posted on: July 12, 2013 8:29 am | Last updated: July 12, 2013 at 8:29 am

പെരിന്തല്‍മണ്ണ: ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനായി നിലവിലുള്ള ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് വാണിജ്യടിസ്ഥാനത്തില്‍ ബഹുനിലസമുച്ചയം പണിയാനുള്ള ബ്ലോക്ക് പഞ്ചായത്തിന്റെ തീരുമാനം നടപ്പിലായില്ല. തനത് ഫണ്ട് ഇല്ലാത്തതിനാല്‍ സര്‍ക്കാരില്‍ നിന്നുള്ള ഫണ്ട് മാത്രമാണ് ബ്ലോക്ക് പഞ്ചായത്തിന്റെ ആകെ വരുമാനം. തനത് വരുമാനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് നഗരഹൃദയത്തിലുള്ള ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഒരു ബഹുനില കെട്ടിടം പണിയാന്‍ പഞ്ചായത്ത് തീരുമാനിച്ചത്. ഇതിനായി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുകയും സര്‍ക്കാരിന്റെ അംഗീകാരത്തിനായി സമര്‍പ്പിച്ചിരുന്നു. എന്നാല്‍ മാസങ്ങള്‍ പിന്നിട്ടിട്ടും നടപടികളൊന്നുമായില്ല. 1962ല്‍ സ്ഥാപിച്ചിട്ടുള്ള പഴയ കെട്ടിടത്തിലാണ് ബ്ലോക്ക് പഞ്ചായത്ത് ഇന്ന് പ്രവര്‍ത്തിക്കുന്നത്.