Connect with us

Malappuram

വ്യത്യസ്ത വാഹനാപകടങ്ങളില്‍ പത്ത് പേര്‍ക്ക് പരുക്ക്

Published

|

Last Updated

എടപ്പാള്‍: സംസ്ഥാനപാതയില്‍ എടപ്പാളിനടുത്ത് അണ്ണക്കമ്പാടത്തും കണ്ണംച്ചിറയിലും ഉണ്ടായ വാഹനാപകടങ്ങളില്‍ 5 പേര്‍ക്ക് പരുക്കേറ്റു. തൃശൂര്‍, പെരുമ്പടപ്പ് സ്വദേശികളായ 5 പേര്‍ക്കാണ് പരുക്കേറ്റത്. ഇവരെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ ഏഴിന് കണ്ണംചിറയിലാണ് ആദ്യ അപകടം. തൃശൂര്‍ ഭാഗത്ത് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് റോഡ് അരികിലെ ട്രാന്‍സ്‌ഫോമറില്‍ ഇടിക്കുകയായിരുന്നു. തൃശൂര്‍ മെഡിക്കല്‍ കോളജിലെ ഡോ. ജയന്‍ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തില്‍പെട്ടത്.
ഇയാള്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കാറിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. 11.30 ഓടെ അണ്ണക്കമ്പാടത്താണ് രണ്ടാമത്തെ അപകടം. കോഴിക്കോട് നിന്ന് പെരുമ്പടപ്പ് ഭാഗത്തേക്ക് വന്നിരുന്ന കാര്‍ നിയന്ത്രണം വിട്ട് റോഡ് അരികില്‍ നിറുത്തിയിട്ടരുന്ന സൈക്കിളിനേയും മോട്ടോര്‍ ബൈക്കിനേയും ഇടിച്ച് തെറിപ്പിച്ച് എതിരെ വന്നിരുന്ന കാറില്‍ ഇടിക്കുകയായിരുന്നു. ഇരു വാഹനത്തിലുമുള്ള അഞ്ച് പേര്‍ക്കാണ് പരുക്കേറ്റത്. അണ്ണക്കമ്പാട് യൂറോസര്‍ നെറ്റ്‌വര്‍ക്ക് ഉടമ നാരായണന്‍ കുട്ടിയുടെ ബൈക്കും അണ്ണക്കമ്പാട് ലോട്ടറി വില്‍പ്പനക്കാരന്‍ മോതിരവളപ്പില്‍ ശിവന്റെ സൈക്കിളുമാണ് തകര്‍ന്നത്.