കോഴഞ്ചേരിയിലെ പാറമടകളുടെ പ്രവര്‍ത്തനം തുടരാമെന്ന് തഹസില്‍ദാര്‍

Posted on: July 11, 2013 8:36 pm | Last updated: July 11, 2013 at 8:36 pm

quarry_entrance_3പത്തനംതിട്ട: കോഴഞ്ചേരിയിലെ പാറമടകളുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കണമെന്ന വിവാദ ഉത്തരവ് തഹസില്‍ദാര്‍ പിന്‍വലിച്ചു. പാറമടകള്‍ നാളെ മുതല്‍ പ്രവര്‍ത്തനം തുടരും. സോളാര്‍ വിവാദത്തില്‍ മുഖ്യമന്ത്രിക്കെതിരെ പരാതി നല്‍കിയ ശ്രീധരന്‍ നായരുടെ പാറമട പ്രവര്‍ത്തിക്കുന്നതിവിടെയാണ്. ഇത് തടയാനാണ് തഹസില്‍ദാര്‍ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ടതെന്നാണ് ആരോപണമുയര്‍ന്നിരുന്നത്. എന്നാല്‍ കനത്ത മഴകാരണം അപകട സാധ്യതയുള്ളതിനാലാണ് പ്രവര്‍ത്തനം ഉത്തരവിറക്കിയതെന്നായിരുന്നു തഹസില്‍ദാറുടെ വിശദീകരണം.