സോളാര്‍ തട്ടിപ്പ്: യുവനടി ഉത്തര ഉണ്ണിയുടെ പങ്കും അന്വേഷിക്കുന്നു

Posted on: July 11, 2013 10:47 am | Last updated: July 11, 2013 at 4:13 pm

uthra-unni-new-pics-3കൊച്ചി: സോളാര്‍ തട്ടിപ്പില്‍ യുവനടി ഉത്തര ഉണ്ണിയുടെ പങ്കും അന്വേഷിക്കുന്നു. ടീം സോളാര്‍ കമ്പനിയുടെ ബ്രാന്‍ഡ് അംബാസഡറായി ഉത്തര ഉണ്ണി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും കമ്പനിയുടെ ചെലവില്‍ വിമാനയാത്ര നടത്തിയിട്ടുണ്‌ടെന്നും വ്യക്തമായ തെളിവുകള്‍ പുറത്തുവന്നു. ചെന്നൈയിലേക്കും ഡല്‍ഹിയിലേക്കും വിമാനയാത്ര നടത്തിയതിന്റെ രേഖകളാണ് പുറത്തുവന്നത്.

താന്‍ ടീം സോളാറിന്റെ ബ്രാന്‍ഡ് അംബാസഡറായി തെരഞ്ഞെടുക്കപ്പെട്ട വിവരം ഫേസ്ബുക്കില്‍ ഉത്തര ഉണ്ണി രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഉത്തരയ്ക്ക് കമ്പനി ഉടമകള്‍ നടത്തിയ സാമ്പത്തിക തട്ടിപ്പില്‍ പങ്കുണ്ടോയെന്ന വിവരം വ്യക്തമായിട്ടില്ല. ഇക്കാര്യത്തെക്കുറിച്ച് അന്വേഷണസംഘം പരിശോധിച്ചുവരികയാണ്.

മുതിര്‍ന്ന നടി ഊര്‍മിള ഉണ്ണിയുടെ മകളാണ് ഉത്തര ഉണ്ണി.