തിരുവഞ്ചൂരിനെതിരെ മുല്ലപ്പള്ളി

Posted on: July 10, 2013 10:11 pm | Last updated: July 10, 2013 at 10:11 pm

mullappallyകോഴിക്കോട്: ടി പി വധത്തെക്കുറിച്ച് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയമസഭയില്‍ തന്നെക്കുറിച്ച് പറഞ്ഞത് തെറ്റാണെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍. സഭയില്‍ അംഗമല്ലാത്ത തന്നെക്കുറിച്ച് സഭയില്‍ പറഞ്ഞത് ശരിയായില്ല. നടക്കുന്ന പ്രതികളുടെ പേര് പറയാന്‍ താന്‍ മണ്ടനല്ല. പറഞ്ഞത് വ്യക്തമാക്കാന്‍ തിരുവഞ്ചൂര്‍ ബാധ്യസ്ഥനാണ്. ലോക്‌സഭാ, നിയമസഭാ സ്പീക്കര്‍മാര്‍ക്ക് ഇക്കാര്യത്തില്‍ താന്‍ പരാതി നല്‍കുമെന്നും മുല്ലപ്പള്ളി അറിയിച്ചു.

തന്റെ ഫെയ്‌സ്ബുക്ക് പേജിലാണ് മുല്ലപ്പള്ളി ഇക്കാര്യം വ്യക്തമാക്കിയത്.