യു എ ഇ ഭരണാധികാരികള്‍ക്ക് കാന്തപുരം റമസാന്‍ ആശംസകള്‍ നേര്‍ന്നു

Posted on: July 10, 2013 8:58 pm | Last updated: July 10, 2013 at 8:58 pm

KANTHAPURAM-NEWഅബുദാബി: യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, അബുദാബി കിരീടാവകാശിയും സായുധ സേന ഉപമേധാവിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, യു എ ഇയിലെ മറ്റു മുഴുവന്‍ എമിറേറ്റുകളിലെയും ഭരണാധികാരികള്‍ക്കും രാജ്യത്തെ ജനങ്ങള്‍ക്കും അഖിലേന്ത്യാ ജംഇയ്യത്തുല്‍ ഉലമയുടെയും ജാമിഅ മര്‍കസിന്റെയും ജനറല്‍ സെക്രട്ടറിയും സിറാജ് ചെയര്‍മാനുമായ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ആശംസകള്‍ നേര്‍ന്നു. രാജ്യത്തിന്റെ ഭരണാധികാരികള്‍ക്കും ജനങ്ങള്‍ക്കും മുഴുവന്‍ മുസ്‌ലിം സമൂഹത്തിനും ഈ വിശുദ്ധമാസം ക്ഷേമവും ഐശ്വര്യവും നിറഞ്ഞതാകട്ടെയെന്ന് കാന്തപുരം ആശംസാ സന്ദേശത്തില്‍ പറഞ്ഞു.