സോളാര്‍ വിവാദം: പ്രശ്‌ന പരിഹാരം ഉടന്‍ ഉണ്ടാകണം: ഐ ഗ്രൂപ്പ്

Posted on: July 10, 2013 10:26 am | Last updated: July 10, 2013 at 10:27 am

തിരുവനന്തപുരം: സോളാര്‍ വിവാദത്തില്‍ പ്രശ്‌ന പരിഹാരം എത്രയും പെട്ടന്ന് ഉണ്ടാകണമെന്ന് ഐ ഗ്രൂപ്പ്. തുടര്‍ച്ചയായുള്ള വിവാദം പാര്‍ട്ടിക്ക് ദോഷം ചെയ്യുന്നു. ഈ രീതിയില്‍ മുന്നോട്ടു പോകാന്‍ ആകില്ലെന്നും ഐ ഗ്രൂപ്പ് വിലയിരുത്തുന്നു.

വിവാദത്തെ നേരിടുന്നത് ഒറ്റക്കെട്ടായല്ല. മന്ത്രിമാരുടെ ഫോണ്‍ വിവരങ്ങള്‍ ആഭ്യന്തരമന്ത്രി ചോര്‍ത്തുന്നു. ആഭ്യന്തര മന്ത്രിയുടെ ഫോണ്‍ രേഖകള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ചോര്‍ത്തുകയാണ്. ഇങ്ങനെ പരസ്പര വിശ്വാസം തകര്‍ക്കുന്ന നടപടികളാണുണ്ടാകുന്നത്. വിഷയത്തെ രാഷ്ട്രീയമായി നേരിടുന്നതില്‍ സര്‍ക്കാര്‍ പരാജയമാണെന്നും ഐ ഗ്രൂപ്പ് ചൂണ്ടിക്കാട്ടുന്നു.

പാര്‍ട്ടി നേതൃത്വത്തെ മുഖവിലയ്‌ക്കെടുക്കാതെയുള്ള മുഖ്യമന്ത്രിയുടെ പ്രവര്‍ത്തന ശൈലി ഉടന്‍ മാറ്റണമെന്നും ഐ ഗ്രൂപ്പ് ആവശ്യപ്പെടുന്നു. പ്രശ്‌നങ്ങള്‍ ഹൈക്കമാന്‍ഡിന്റെ മുന്നില്‍ അവതരിപ്പിക്കാനാണ് ഐ ഗ്രൂപ്പിന്റെ നീക്കം. അണികള്‍ക്കിടയിലും സോളാര്‍ വിഷയം കടുത്ത അസ്വസ്ഥതയാണ് ഉണ്ടാക്കിയിരിക്കുന്നതെന്നും ഐ ഗ്രൂപ്പ് വിലയിരുത്തുന്നു.