Connect with us

Ongoing News

ത്രിരാഷ്ട്ര ക്രിക്കറ്റ്:ഭുവനേശ്വര്‍ കുമാറിന്റെ മികവില്‍ ഇന്ത്യ ഫൈനലില്‍

Published

|

Last Updated

പോര്‍ട്ട് സ്‌പെയിന്‍:ത്രിരാഷ്ട്ര ക്രിക്കറ്റിലെ നിര്‍ണായക മല്‍സരത്തില്‍ ശ്രീലങ്കയെ പരാജയപ്പെടുത്തി ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കടന്നു. മഴ തടസ്സപ്പെടുത്തിയ മല്‍സരത്തില്‍ ഡക്വര്‍ത്ത ലൂയിസ് നിയമപ്രകാരം 81 റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം. മികച്ച ബൗളിംഗ് പ്രകടനം കാഴ്ചവെച്ച ഭുവനേശ്വര്‍ കുമാറാണ് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചത്. ആറ് ഓവറില്‍ എട്ട് റണ്‍സ് വഴങ്ങി നാലു നിര്‍ണായക വിക്കറ്റുകളാണ് ഭുവനേശ്വര്‍കുമാര്‍ നേടിയത്. ഉപുല്‍ തരംഗ,കുമാര്‍ സംഗക്കാര,മഹേള ജയവര്‍ധന,ലഹിരു തിരിമന്നെ എന്നിവരുടെ വിക്കറ്റുകളാണ് ഭുവനേശ്വര്‍കുമാര്‍ നേടിയത്. ശ്രീലങ്കക്കെതിരെ നേടിയ അവസാന വിജയത്തോടെ പത്ത് പോയിന്റുമായി ഇന്ത്യ പോയിന്റ് പട്ടികയില്‍ മുന്നിലെത്തി. ആദ്യ രണ്ടു മല്‍സരങ്ങള്‍ നഷ്ടമായ ഇന്ത്യയെ പട്ടികയില്‍ മുകളിലെത്താന്‍ സഹായിച്ചത് അവസാന രണ്ട് മല്‍സരങ്ങളിലെ ബോണസ് പോയന്റോട് കൂടിയ വിജയമാണ്. മല്‍സരം മഴ തടസ്സപ്പെടുത്തിയപ്പോള്‍ 29 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 119 റണ്‍സായിരുന്നു ഇന്ത്യയുടെ നില. പുറത്താകാതെ 48 റണ്‍സ് നേടിയ രോഹിത് ശര്‍മ്മയും 31 റണ്‍സ് നേടിയ ക്യാപ്ടന്‍ വിരാട് കോഹ്ലിയുമാണ്് ഇന്ത്യക്ക് ബേധപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. മഴക്കു ശേഷം പുനരാരംഭിച്ച മല്‍സരത്തില്‍ ശ്രീലങ്കന്‍ വിജയലക്ഷ്യം 26 ഓവറില്‍ 178 റണ്‍സാക്കി. മറുപടി ബാറ്റിംഗിനിറങ്ങിയ ലങ്ക 24.4 ഓവറില്‍ 94 റണ്‍സിന് എല്ലാനവപും പുറത്താവുകയായിരുന്നു. ഭുവനേശ്വര്‍കുമാറാണ് മാന്‍ ഓഫ്്് ദ മാച്ച്. വ്യാഴാഴ്ച വെസ്റ്റന്റിസിനെതിരെയാണ് ഫൈനല്‍ മല്‍സരം.

Latest