Connect with us

Malappuram

കക്കാട് എന്‍ എച്ച് സ്ഥലം തൊടാതെ സ്വകാര്യ വ്യക്തികളുടെ ഭൂമി എടുക്കുന്നു

Published

|

Last Updated

തിരൂരങ്ങാടി: ദേശീയപാത വികസനത്തിന് കക്കാട് കരുമ്പില്‍ ഭാഗത്ത് അലൈമെന്റില്‍ വ്യാപകമായ ക്രമക്കേടെന്ന്. കക്കാട്,കരുമ്പില്‍,കാച്ചടി,ആലിന്‍ചുവട് ഭാഗങ്ങളിലാണ് ദേശീയപാതയുടെ സ്ഥലംതൊടാതെ സ്വകാര്യവ്യക്തികളുടെ എസ്ഥലം എടുക്കുന്നത്.
കരുമ്പിലിനും ആലിന്‍ചുവടിനും ഇടയില്‍ 400 മീറ്ററോളം വരുന്ന സ്ഥലത്തും കക്കാട് ടൗണിലും കാച്ചടിയിലും നിരവധിസ്വകാര്യവ്യക്തികളുടെ ഭൂമിയും വീടുകളുമാണ് നഷ്ടപ്പെടുന്നത്.ഈരൂപരേഖ അനുസരിച്ച് കക്കാട് ടൗണില്‍ 20ഓളം വീടുകള്‍ നഷ്ടപ്പെടും. അതേസമയം ദേശീയപാതയുടെ ഇരുവശവും എടുക്കുന്ന പക്ഷം രണ്ട് വീടുകള്‍ മാത്രമേ നഷ്ടപ്പെടുകയൊള്ളൂ. കാച്ചടിയില്‍ ദേശീയപാതയുടെ ഭൂമി നിലനിര്‍ത്തി സ്വകാര്യവ്യക്തികളുടെ ഭൂമിയിലൂടെ പാതപോകുമ്പോള്‍ 20 വീട് നഷ്ടപ്പെടും. കഴിഞ്ഞ ദിവസം സ്ഥലം പരിശോധനക്കായി എന്‍ എച്ച് അധികൃതര്‍ എത്തിയപ്പോഴാണ് നാട്ടുകാര്‍ ഈവിവരം അറിയുന്നത്. ഇതിനെതിരെ സ്ഥലഉടമകള്‍ രംഗത്ത് വന്നിട്ടുണ്ട്.
ദേശീയപാതയുടെ സ്ഥലം എടുത്ത് 30 മീറ്ററില്‍ പാതവികസിപ്പിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.