Connect with us

Kerala

കൂടിക്കാഴ്ച ദൃശ്യങ്ങളിലില്ല:ആദ്യം കണ്ടത് ജൂലൈ 9ന്:മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം:സോളാര്‍ തട്ടിപ്പ് കേസിലെ പരാതിക്കാരന്‍ ശ്രീധരന്‍ നായരെ താന്‍ ആദ്യമായി കണ്ടത് 2012 ജൂലൈ 9ന് രാത്രി ഒമ്പത് മണിക്കാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ക്വാറി ഉടമകള്‍ക്കൊപ്പമാണ് ശ്രീധരന്‍ നായര്‍ തന്നെ കാണാന്‍ വന്നതെന്ന നിലപാട് മുഖ്യമന്ത്രി ആവര്‍ത്തിച്ചു.അതേസമയം സരിത ഒപ്പമുണ്ടായിരുന്നോ എന്ന കൊടിയേരി ബാലകൃഷ്ണന്റെ ചോദ്യത്തിന് തന്റെ ഓഫീസില്‍ ധാരാളം ആളുകള്‍ ഉണ്ടായിരുന്നുവെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. രണ്ടാമത്തെ കൂടിക്കാഴ്ച മന്ത്രി അടൂര്‍ പ്രകാശിനൊപ്പമായിരുന്നെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. ശ്രീധരന്‍ നായര്‍ ഓഫീസിലെത്തിയതിന് സിസിടിവി ദൃശ്യങ്ങളിലില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. തന്റെ ഓഫീസിലെ ക്യാമറയില്‍ റെക്കോര്‍ഡിംഗ് ഇല്ല. ഇരുപത്തിനാല് മണിക്കൂറും തല്‍സമയ സംപ്രേഷണം മാത്രമാണ് ഉള്ളതെന്നും മുഖ്യമന്ത്രി സഭയില്‍വിശദീകരിച്ചു. ജൂലൈ ഒമ്പതിലുള്ള സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വിടുമോ എന്ന തോമസ് ഐസകിന്റെ ചോദ്യത്തിന് മറുപടിയായിട്ടാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. നിരന്തരം മൊഴിമാറ്റുന്ന ഒരാളുടെ ആരോപണത്തിന് തന്നെ എന്തിനാണ് ക്രൂശിക്കുന്നതെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതിപക്ഷത്തോട് ചോദിച്ചു.