Connect with us

Kerala

സെക്രട്ടറിയേറ്റിന് മുന്നില്‍ ഡിവൈഎഫ്‌ഐ പ്രതിഷേധം

Published

|

Last Updated

തിരുവനന്തപുരം:സോളാര്‍ തട്ടിപ്പ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പങ്ക് വ്യക്തമായതിനെ തുടര്‍ന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തുന്നു.പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ജല പീരങ്കിയും കണ്ണീര്‍ വാതക പ്രയോഗവും നടത്തി. ഡിവൈഎഫ്‌ഐ സംസ്ഥാന നേതൃത്വത്തിന്റെ ആഹ്വാനപ്രകാരം അര്‍ധരാത്രി സെക്രട്ടറിയേറ്റ് വളയാനെത്തിയ പ്രവര്‍ത്തകരാണ് പോലീസുമായി ഏറ്റുമുട്ടലിലേക്ക് നീങ്ങിയത്.മുഖ്യമന്ത്രി രാജിവെക്കും വരെ സമരം ചെയ്യുമെന്ന് ഡിവിഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം.സ്വരാജ് പറഞ്ഞു.