Connect with us

Kannur

ഉപതിരഞ്ഞെടുപ്പ്: ഫലം ഇന്ന്

Published

|

Last Updated

കണ്ണൂര്‍: തലശേരി ബ്ലോക്ക് പഞ്ചായത്തിലെ പാതിരിയാട് ഡിവിഷനിലേയും മാട്ടൂല്‍ ഗ്രാമപഞ്ചായത്തിലെ അഞ്ചാംവാര്‍ഡിലേയും ഉപതിരഞ്ഞെടുപ്പ് നടന്നു. കനത്ത സുരക്ഷയിലാണ് രണ്ടിടങ്ങളിലും വോട്ടെടുപ്പ് നടന്നത്. പാതിരിയാട് ഡിവിഷനിലെ കൗണ്‍സിലറായിരുന്ന സി പി എമ്മിലെ കക്കോത്ത് രവീന്ദ്രന്‍ മരണപ്പെട്ടതിനെ തുടര്‍ന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ്. മാട്ടൂല്‍ ഗ്രാമപഞ്ചായത്തിലെ അഞ്ചാംവാര്‍ഡ് മെമ്പറും പഞ്ചായത്ത് പ്രസിഡന്റായിരുന്ന ടി ഷംസുന്നിസ സര്‍ക്കാര്‍ ജോലി ലഭിച്ചതിനെ തുടര്‍ന്ന് പഞ്ചായത്ത് അംഗത്വം രാജിവച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. പാതിരിയാട് ഡിവിഷനില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായി സിപി എമ്മിലെ പി ജയകുമാറും യു ഡി എഫ് സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസിലെ കെ രമ്മീഷും തമ്മിലാണ് പ്രധാന മത്സരം. സ്വതന്ത്രനായി രമീഷ് എന്നയാളും മത്സരിക്കുന്നുണ്ട്. 14 പോളിംഗ് ബൂത്തുകളിലായാണ് വോട്ടെടുപ്പ്. മാട്ടൂല്‍ പഞ്ചായത്തില്‍ യു ഡി എഫിലെ സി സൈനബയും എല്‍ ഡി എഫിലെ സ്വതന്ത്ര സ്ഥാനാര്‍ഥിയായ സി വി സീനത്തും തമ്മിലാണ് പ്രധാന മത്സരം. എസ് ഡിപി ഐ സ്ഥാനാര്‍ഥിയായ റംലത്തും രംഗത്തുണ്ട്. രണ്ടിടങ്ങളിലേയും വോട്ടണ്ണലും ഫലപ്രഖ്യാപനവും നാളെ നടക്കും.