എസ് വൈ എസ് റമസാന്‍ പ്രഭാഷണം കണ്ണൂരില്‍

Posted on: July 9, 2013 12:20 am | Last updated: July 9, 2013 at 12:20 am

കണ്ണൂര്‍: ഖുര്‍ആന്‍ വിളിക്കുന്നു എന്ന ശീര്‍ഷകത്തില്‍ എസ് വൈ എസ് നടത്തുന്ന ക്യാമ്പയിന്റെ ഭാഗമായി ജില്ലാ എസ് വൈ എസ് സംഘടിപ്പിക്കുന്ന റമസാന്‍ പ്രഭാഷണം ഈമാസം 11 മുതല്‍ 15വരെ കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ നടക്കും. എസ് വൈ എസ് ജില്ലാ പ്രസിഡന്റ് എന്‍ അബ്ദുല്ലത്വീഫ് സഅദി, അബ്ദുസ്സലാം മുസ്‌ലിയാര്‍ ദേവര്‍ശോല എന്നിവര്‍ പ്രഭാഷണം നടത്തും. ഈമാസം 11ന് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ സമസ്ത കേന്ദ്ര മുശാവറ സെക്രട്ടറി കെ പി ഹംസ മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും. സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരി ഉദ്ഘാടനം ചെയ്യും. പണ്ഡിതരും സയ്യിദന്മാരും പ്രമുഖ വ്യക്തിത്വങ്ങളും ചടങ്ങില്‍ സംബന്ദിക്കും. പരിപാടിയുടെ വിജയത്തിന് കെ എം അബ്ദുല്ലകുട്ടി ബാഖവി ചെയര്‍മാനും മുഹ്‌യദ്ദീന്‍ സഖാഫി മുട്ടില്‍ കണ്‍വീനറുമായ സബ് കമ്മിറ്റി രൂപവത്കരിച്ചു.