ഷൊര്‍ണൂര്‍ നഗരസഭാ തെരഞ്ഞെടുപ്പ്; സിപിഎമ്മിനു വിജയം

Posted on: July 8, 2013 1:23 pm | Last updated: July 8, 2013 at 1:23 pm

shornur-muncipalityഷൊര്‍ണൂര്‍: ഷൊര്‍ണൂര്‍ നഗരസഭാ തെരഞ്ഞെടുപ്പില്‍ ജനകീയ വികസന സമിതി പിന്തുണയോടെ ഇടതു പക്ഷത്തിന് ജയം. സി പി എമ്മിലെ എം. കൃഷ്ണദാസ് നഗരസഭാ അധ്യക്ഷമായി തെരഞ്ഞെടുക്കപ്പെട്ടു. ണ്ടര വര്‍ഷം മുമ്പ് നഷ്ടപ്പെട്ട ഭരണമാണ് സിപിഎം തിരിച്ചു പിടിച്ചിരിക്കുന്നത്.

നേരത്തെ യുഡിഫ് പിന്തുണയോടെ ജെ വി എസ് നേതാവ് എം.ആര്‍. മുരളി നഗരസഭാ അധ്യക്ഷ സ്ഥാനത്ത് എത്തിയിരുന്നു. എന്നാല്‍ പിന്നീട് യു ഡി എഫുമായി അകന്ന മുരളി ഇടതുപക്ഷത്തോടു അടുക്കുകയായിരുന്നു. ഇടതുപക്ഷവുമായി ഉണ്ടാക്കിയ ധാരണപ്രകാരം എം.എര്‍. മുരളി രാജിവെച്ചതോടെയാണ് രണ്ടര വര്‍ഷത്തിനു ശേഷം ഭരണം തിരിച്ചുപിടിക്കാനുള്ള അവസരം ഇടതിനു ലഭിച്ചത്.