Connect with us

Gulf

'ഭാഷ നശിച്ചാല്‍ സമൂഹം നശിക്കും'

Published

|

Last Updated

ദുബൈ: മേധാവിത്വ പ്രക്രിയകളിലുടെ ഭാഷ അന്യവല്‍കരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും തനിമയും സത്തയും ചോര്‍ത്തി സംസ്‌കാരത്തെ ആധിപത്യശക്തികള്‍ തകര്‍ത്തു കൊണ്ടിരിക്കുകയാണെന്നും കോഴിക്കോട് സര്‍വകലാശാല ഫോക്‌ലോര്‍ വിഭാഗം ഡയറക്ടര്‍ ഡോ. ഗോവിന്ദ വര്‍മരാജ അഭിപ്രായപെട്ടു.
പി ജി വായനകൂട്ടത്തിന്റെ ഭാഗമായി നാടോടി വിജ്ഞാനം ചരിത്രവും വര്‍ത്തമാനവും എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തെ നശിപ്പിക്കാനുള്ള എളുപ്പ മാര്‍ഗം ഭാഷയെ നശിപ്പിക്കലാണ്. ഇതു തിരിച്ചറിയാന്‍ നമുക്ക് സാധിക്കണമെന്ന് രാജ ഓര്‍മപ്പെടുത്തി.
1957 ലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ നടപ്പിലാക്കിയ ഭൂപരിഷ്‌കരണ നിയമം വഴി കൃഷി ഭൂമി കര്‍ഷകന് നല്‍കിയതിലൂടെ സമ്പത്തിന്റെ വിനിയോഗം എല്ലാവരിലും എത്തുകയും കേരളത്തിന്റെ സാമ്പത്തിക ഘടനയില്‍ കാതലായ മാറ്റം വരുത്താനുമായി. ദല വൈസ് പ്രസിഡന്റ് സാദിഖലി അധ്യക്ഷത വഹിച്ചു. സാഹിത്യ വിഭാഗം ജോയിന്റ് കണ്‍വീനര്‍ രവി സംസാരിച്ചു.