ഏഷ്യന്‍ അത്‌ലറ്റിക് മീറ്റില്‍ റിലേയില്‍ ഇന്ത്യക്ക് സ്വര്‍ണം

Posted on: July 7, 2013 5:43 pm | Last updated: July 7, 2013 at 6:32 pm

relayപൂനെ: ഏഷ്യന്‍ അത്‌ലറ്റിക് മീറ്റില്‍ ഇന്ത്യയുടെ വനിതാ റിലേ ടീമിന് സ്വര്‍ണം. 400 മീറ്റര്‍ റിലേയിലാണ് ടിന്റു ലൂക്ക, അനുജോസ്, പൂവമ്മ, നിര്‍മല എന്നിവരുടെ ടീം സ്വര്‍ണം നേടിയത്. നേരത്തെ വനിതകളുടെ 800 മീറ്ററില്‍ ടിന്റു ലൂക്ക വെങ്കലം നേടിയിരുന്നു.

2.04 മിനുട്ടിലാണ് ടിന്റു 800 മീറ്റര്‍ ഓടിത്തീര്‍ത്തത്. ചൈനയുടെ വാങ് ചുന്‍യുവിനാണ് ഈയിനത്തില്‍ സ്വര്‍ണം.
പുരുഷന്‍മാരുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഇന്ത്യയുടെ സതീന്ദര്‍ സിങ് വെങ്കലവും വനിതകളുടെ 200 മീറ്ററില്‍ ആശാ റോയ് വെള്ളിയും നേടി. ഈയിനത്തില്‍ ദ്യുതി ചന്ദിനാണ് വെങ്കലം.