മുനക്കടവ് ബീച്ചില്‍ കാണാതായ അഞ്ച് യുവാക്കളില്‍ മൂന്നു ​പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

Posted on: July 7, 2013 9:23 am | Last updated: July 9, 2013 at 2:58 pm

beachതൃശ്ശൂര്‍ : തൃശൂര്‍ ചാവക്കാട് മുനക്കക്കടവ് ബീച്ചില്‍ കാണാതായ അഞ്ച് യുവാക്കളില്‍ മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി.കുന്നംകുളംസ്വദേശി വിശാല്‍, കിഴൂര്‍ സ്വദേശികളായ അരുണ്‍, രഞ്ജു എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. കാണാതായ മറ്റ് രണ്ട് പേര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്.

ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് കുന്നംകുളം സ്വദേശികളായ അഞ്ച് യുവാക്കള്‍ അഴിമുഖത്തിന് സമീപം ചുഴിയിലകപ്പെട്ടത്. ആറുപേരടങ്ങുന്ന സംഘത്തിലെ ഒരാളെ അല്‍പ്പസമയത്തിനകം തന്നെ മത്സ്യതൊഴിലാളികള്‍ രക്ഷപെടുത്തിയിരുന്നു.