എസ് വൈ എസ് സര്‍ക്കിള്‍ എക്‌സിക്യൂട്ടീവ് ക്യാമ്പ്

Posted on: July 7, 2013 6:57 am | Last updated: July 7, 2013 at 6:57 am

മുക്കം: കാരശ്ശേരി സര്‍ക്കിള്‍ എസ് വൈ എസ് എക്‌സിക്യൂട്ടീവ് ക്യാമ്പ് ഇന്ന് ഉച്ചക്ക് 2.45 മുതല്‍ കാരശ്ശേരി സി എം സെന്ററില്‍ നടക്കും. എസ് ജെ എം മുക്കം റെയ്ഞ്ച് പ്രസിഡന്റ് ടി ടി അബ്ദുല്‍ ഹകീം മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും.
എം പി ഉസ്മാന്‍ മദനി അധ്യക്ഷത വഹിക്കും. എസ് വൈ എസ് ജില്ലാ സെക്രട്ടറി മുഹമ്മദലി സഖാഫി വള്ള്യാട്, മജീദ് കക്കാട് ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കും. ചര്‍ച്ചക്ക് സോണ്‍ കമ്മിറ്റി സാരഥികള്‍ നേതൃത്വം നല്‍കും.
കൊടുവള്ളി: എസ് വൈ എസ് കൊടുവള്ളി സോണിലെ സര്‍ക്കിള്‍ എക്‌സിക്യൂട്ടീവ് ക്യാമ്പുകള്‍ സമാപിച്ചു. കൊടുവള്ളി, ഓമശ്ശേരി, കിഴക്കോത്ത് സര്‍ക്കിളുകളിലെ ക്യാമ്പുകള്‍ക്ക് സി അബ്ദുല്ലത്തീഫ് ഫൈസി, അബ്ദുന്നാസര്‍ സഖാഫി കരീറ്റിപ്പറമ്പ്, ശുക്കൂര്‍ സഖാഫി വെണ്ണക്കോട് നേതൃത്വം നല്‍കി.