മാലിയില്‍ അടിയന്തരാവസ്ഥ പിന്‍വലിച്ചു

Posted on: July 7, 2013 12:23 am | Last updated: July 7, 2013 at 12:23 am

maldives-mapബമാകോ: മാലിയില്‍ അഞ്ച് മാസം മുമ്പ് പ്രഖ്യാപിച്ച അടിയന്തരാവസ്ഥ പിന്‍വലിച്ചു. ഈ മാസം 28ന് നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ മുന്നോടിയായാണ് അടിയന്തരാവസ്ഥ പിന്‍വലിക്കുന്നതെന്ന് സുരക്ഷാ മന്ത്രാലയം പറഞ്ഞു. ജനുവരി 12നാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. അടിന്തരാവസ്ഥ പ്രഖ്യാപിച്ച് ഒരു ദിനം പിന്നിട്ടപ്പോള്‍ മാലിയെ സഹായിക്കാന്‍ അത്ഭുതപ്പെടുത്തും വിധം ഫ്രാന്‍സ് ഇടപെടുകയായിരുന്നു.
പ്രധാന പട്ടണങ്ങളെല്ലാം അല്‍ഖാഇദ ബന്ധമുള്ള സംഘങ്ങള്‍ കൈയടക്കിയതോടെയാണ് ഫ്രാന്‍സ് ഇടപെട്ടത്. 2012 ജനുവരിയോടെ രാജ്യത്തിന്റെ വടക്കന്‍ ഭാഗം വംശീയ സംഘടനകള്‍ കൈയടക്കുകയും ഇവിടെ കര്‍ശനമായ ശരീഅത്ത് നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്തിരുന്നു. അന്താരാഷ്ട്ര സമ്മര്‍ദത്തെത്തുടര്‍ന്നാണ് മാലി പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്. സംഘര്‍ഷത്തെത്തുടര്‍ന്ന് അഞ്ച് ലക്ഷത്തോളം പേര്‍ ഭവനരഹിതരായിട്ടുണ്ട്.