സ്വകാര്യ ബസുകളില്‍ യാത്രക്കാര്‍ക്ക് ടിക്കറ്റില്ലെന്ന് പരാതി

Posted on: July 6, 2013 6:00 am | Last updated: July 6, 2013 at 8:58 am

തിരൂര്‍: സ്വകാര്യ ബസുകളില്‍ യാത്രക്കാര്‍ക്ക് ടിക്കറ്റ് കൊടുക്കുന്നില്ലെന്ന് പരാതി. ഇതേതുടര്‍ന്ന് ബസുടമകളുടെയും ജീവനക്കാരുടെയും ഒരു യോഗം തിരൂര്‍ ജോയിന്‌റ് ആര്‍ ടി ഒ സുഭാഷ്ബാബു അടിയന്തരമായി ഓഫീസില്‍ വിളിച്ചു ചേര്‍ത്തു.
യോഗത്തില്‍ വീട്ടുടമകളുടെയും തൊഴിലാളികളുടെയും പ്രതിനിധികള്‍ പങ്കെടുത്തു. ഇനി മുതല്‍ എല്ലാ ബസുകളിലും ടിക്കറ്റ് കൊടുക്കാമെന്നും അല്ലാത്ത പക്ഷം കണ്ടക്ടര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനും കൂട്ടായ തീരുമാനമെടുത്തു. ചര്‍ച്ചയെ തുടര്‍ന്ന് മലപ്പുറം ജില്ലയില്‍ ആദ്യമായി കോട്ടക്കലിലെ ബസുടമകള്‍ ടിക്കറ്റ് മെഷീന്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചു.